എന്റെ ആദ്യ കാല്‍ നട യാത്ര കാഷ്മീരില്‍ നിന്നായിരുന്നു നടന്നു പോകാന്‍ ആഗ്രഹിച്ചു പോയതല്ല ഒരു പതിനെട്ടുകാരന്റെ എല്ലാ എടുത്തു ചാട്ടവുമായ് ആണ്‍ അമര്‍നാഥ് ഗുഹ കാണാന്‍ പോയത് അന്നാണ്‍ പില്‍ക്കലത്ത് ഒത്തിരി അടുത്ത് കഴിയേണ്ടി വന്ന ദല്‍ഹി റയില്‍ വേയ് സ്റ്റേഷനില്‍ ഒരു രാത്രി തങ്ങേണ്ടി വന്നത് പില്‍ക്കാലത്ത് പല രാത്രികളും വീടാക്കി മാറ്റിയ ആ സ്റ്റേഷനില്‍ വെച്ചാണ്‍ ആദ്യമായ് പൊലിസിന്റെ കൈയില്‍ നിന്നും കാരണം ഒന്നും കൂടാതെ അടിവാങ്ങിയത് .ഒരിക്കലല്ല മൂന്ന് പ്രാവിശ്യം .കാരണം ഉണ്ടായിരുന്നു എന്റെ സുഹ്രുത്തുക്കള്‍ അഭിമാനമായ് കളിയാക്കുന്ന കാഷ്മീരി ഭീകരന്റെ രൂപം എനിക്ക് ജന്മനലഭിച്ചതാണ്‍. അതിലേക്ക് സന്ദര്‍ഭം വന്നാല്‍ വരാം.
യാത്ര ആരംഭിച്ചത് റിഷികേശില്‍ നിന്നുമായിരുന്നു ബോംബു പൊട്ടിയതു പ്രമാണിച്ചു പൂജ എക്സ്പ്രസ്സ് അതിന്റെ സകല ഗൗരവങ്ങളോടെയും അന്നു യാത്ര റദ്ധാക്കി അങ്ങനെ ഡല്‍ഹി റെയില്‍ വേയ് സ്റ്റേഷനില്‍ ഒരു ദിവസം കഴിച്ചു കൂട്ടി
അന്നാണ്‍ ആദ്യമായ് പ്ലാറ്റ്ഫോമുകല്‍ക്കു നടുവിലുള്ള പൈപ്പില്‍ നിന്നും കുളിജപാദികള്‍ കഴിച്ചത് .കൂടെ മലയാളിയായ ഒരു പട്ടാളക്കരനും ഉണ്ടായിരുന്നു എന്റെ സാധനങ്ങള്‍ (തോള്‍ സഞ്ചി )അദ്ധേഹവും അദ്ധേഹതിന്റെ പെട്ടികള്‍ ഞാനും മാറി മാറി കാവലിരുന്നു. രണ്ട് ദിവസതെ യാത്രക്കാറ് ഒരു ട്രെയിനില്‍ കയറിയാല്‍ എന്തു സംഭവിക്കും എന്നു പറയേണ്ടല്ലൊ ടിക്കറ്റില്ലാത്തഞാന്‍ ടോയ് ലറ്റിനടുത്ത് ആകാശത്തും ഭൂമിയിലുമല്ലാതെ കഴിച്ചുകൂട്ടി പിറ്റെ ദിവസംപട്ടാളവണ്ടികളുടെ പറുദീസയും അമ്പലങ്ങളുടെ നഗരവുമായ ജമ്മുവിലെത്തി അവിടെ നിന്നും അമര്‍നാഥിലേക്കു പോകുവാന്‍ മിലിട്ടറി ക്യാമ്പില്‍ പേരു രജിസ്റ്റര്‍ ചെയ്യണം വണ്ടിക്കാശൊന്നുമില്ലാത്ത എന്നെപ്പോലുള്ള അഭയാര്‍ത്ഥികളെ എതെങ്കിലും ആളുകുറവുള്ള വണ്ടിയില്‍ പട്ടാളക്കാര്‍തന്നെ കയറ്റിവിടും എന്നുള്ള അറിവുണ്ടായിരുന്നു പക്ഷേ ആദ്യ ഒന്നു രണ്ട് വണ്ടിക്കാരൊന്നും കയറ്റിയില്ല ചിലര്‍ക്കു ബാബാജിയെ കയറ്റിയാല്‍ കൊള്ളാമെന്നുണ്ട് പക്ഷേ സ്ഥലമില്ല ജമ്മുവിലിറങ്ങിയതു മുതല്‍ പലരും എന്നെ നോക്കുന്നുണ്ട് കാരണംആദ്യം എനിക്കൊന്നും മനസിലായില്ല പക്ഷെ എനിക്കു വളരെയധികം തണുപ്പ് അനുഭവപ്പെടുന്നുണ്ട് കിടുകിടെ വിറക്കുന്നുമുണ്ട് പിന്നെ പലരും എന്നോട് സ്വറ്റര്‍ ഇല്ലാത്തതിനെ പറ്റി ചോദിച്ചു അപ്പോഴാണ്‍ ആദ്യം നോക്കിയ നോട്ടത്തിന്റെ കാര്യം മനസ്സിലായത് കാരണം ഈ യാത്രയില്‍ ഒരു ഷാളു മത്രമെ എന്റെ കൈവശം ഉണ്ടായിരുന്നുള്ളു അതും വച്ചു തന്നെ യാണ്‍ ഞാന്‍ എന്റെ യാത്ര അമര്‍നാഥ് ഗുഹവരെ പൂര്‍ത്തിയക്കിയത് തിരികെ വരുന്നവഴി ചന്ദന്‍ വാടിയില്‍ വെച്ചു കര്‍ണ്ണാടക കാരനായ് ഒരു ബാങ്കുദ്യോഗസ്ഥന്‍ എനിക്കൊരു സ്വറ്ററുംനല്ലൊരുചെരുപ്പുംതന്നു. അതു വരെയ്ക്കും ഞാന്‍ തണുത്തു വിറച്ചു തന്നെ കഴിഞ്ഞു
ഒടുവില്‍ ഒരു പട്ടാളക്കരന്‍ നിര്‍ബന്ധമായ് ഒരു വണ്ടിയില്‍ ഇടിച്ചു കയറ്റി വിട്ടു അതിന്റെ അനിഷ്ടം സഹയാത്രികരില്‍ ചിലരുടെ മുഖത്തുണ്ടായിരുന്നു .അങ്ങനെ കോണ്‍ വ്വെയ്യ് ആയി പോകുന്ന വാഹനങ്ങളിലൊന്നില്‍ ഞാനും യാത്രക്കാരനായ് മുന്നിലും പിന്നിലും പട്ടാളക്കാരുടെ അകമ്പടിയും ഉണ്ട്. സര്വ്വത്ര പട്ടാളം കാരണം അതിനടുത്ത വര്‍ഷങ്ങളിലൊന്നില്‍ അമര്‍നാഥ് യാത്രികളെ തീവ്രവാദികള്‍ ആക്രമിച്ചു അനവധിയാള്‍ക്കാരെ കൊലപെടുത്തിയിരുന്നു അങ്ങനെ വണ്ടി എപ്പൊഴൊ ഉധം പൂരിലെത്തി അവിടെനിന്നും യാത്ര പുനരാരംഭിച്ചു കുറച്ചുചെന്നപ്പോള്‍ മുന്നില്‍ മലയിടിഞ്ഞു മനുഷ്യരെപോലെ അവിശ്വസനീയമായ് തന്നെ യാണ്‍ ഈ നാട്ടില്‍ മണ്ണും അവിടെ അന്നു സ്റ്റേ ചെയ്യാന്‍ വണ്ടികളെയൊല്ലാം തിരിച്ചു വിട്ടു. അവിടെ വെറുതെ കിട്ടിയ സമയത്തില്‍ ഒരു ആശ്രമം കണ്ടുപിടിച്ചു ഹിമാലയത്തിലെ ഒട്ടുമിക്ക ഭാഗത്തും ദക്ഷിണേന്ത്യക്കാരുടെ ആശ്രമങ്ങള്‍ ഉണ്ട് അത്തരം ഒന്നു ഉധം പൂരിലും കണ്ടെത്തി അവിടെ നിന്നും അത്യാവിശ്യം പ്രാദേശിക വിവരങ്ങളും ലഭിച്ചു പിറ്റെ ദിവസം അവിടെ നിന്നും യാത്ര പുനരാരംഭിച്ചു ആ യാത്രയിലെ നല്ലൊരു അനുഭവം എന്തെന്നാല്‍ എല്ലാവരും യാത്രികള്‍ക്കായുള്ള റ്റെന്റുകളില്‍ കിടന്നപ്പൊള്‍ ഞാന്‍ പട്ടാളക്കാരുടെ കൂടാരത്തില്‍ അവരുടെ സ്ലീപ്പിങ്ങ് ബാഗിനകത്തുറങ്ങി അതിനു കാരണം എന്റെ വേഷവും മലയാളി എന്ന പരിഗണന സഹ മലയാളീ പട്ടാളക്കാര്‍ മറക്കനാവാത്ത സഹായം ചെയ്തു തന്നു അവര്‍ ഒരു ക്യാമ്പില്‍ നിന്നെ അടുത്തതിലേക്ക് പരിചയക്കാരുടെ പേരും തന്നു പറഞ്ഞു വിട്ടു . പലരും എന്നെ ജ്യോതിഷിയായോ മറ്റോ തെറ്റിദ്ധരിച്ചു അതിന്റെ ഗുണ വശം എല്ലായിടത്തും നല്ല സ്വീകരണം എന്നതാണ്‍ പക്ഷേ അതിനൊപ്പം അവരില്‍ പലരുടെയും ഭാവിയെ കുറിച്ചുള്ള ചോദ്യം എന്നെ ഒട്ടൊന്നുമല്ല വലച്ചത്. അതില്‍ മനസി തങ്ങിനിന്ന ഒരു പട്ടാളക്കാരനുണ്ട് തോമസ്സ് എന്നു വിളിക്കാം ഞാന്‍ മുകളില്‍ ചെന്ന ദിവസമായിരുന്നു അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഗുജറാളിന്റെ ഫാമിലി ദര്‍ശനത്തിനെത്തിയത് അവരുടെ രണ്ട് ഹെലികോപ്റ്ററുകള്‍ എത്തിയതു കൊണ്ട് മറ്റ് സന്ദര്‍ശകരെ കടത്തിവിട്ടില്ല ആ ഒഴിവില്‍ മെഡിക്കല്‍ ഡിപ്പര്‍ട്ടുമെന്റില്‍ ജോലി ചെയ്യുന്ന തോമസ് ആയൊപ്പം ഗ്യാപ്പില്‍ എന്നെ ദര്‍ശനത്തിനായ് കേറ്റി വിട്ടു വി ഐപി കളുടെ ഒപ്പംഒത്തിരി തിരക്കൊന്നുമില്ലാതെ ശാന്തവും സ്വസ്ഥവുമായ് അവിടെ കുറച്ചേറെ നേരം നിന്നു തിരികെ തോമസിന്റെ
പക്കല്‍ എത്തിയപ്പോള്‍ തോമസ്സ് എന്നോട് ചോദിച്ചു സ്വാമി എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചില്ലെ? ഒരു നിമിഷത്തേക്കു ഞാന്‍ ഞെട്ടി കാരണം ആ ഗുഹാക്ഷേത്രത്തില്‍ അത്രയും സമയം ചിലവഴിച്ചിട്ടം പ്രാര്‍ത്ഥനയൊന്നും എന്നില്‍ നിന്നുയര്‍ന്നില്ല . പക്ഷേ തോമസിനായ് കൊണ്ടു പ്രാര്‍ത്ഥിക്കെണ്ടതായിരുന്നു കാരണം ആ യാത്രയില്‍ പരിചയപെട്ട ദുഖിതനായ ഒരു മനുഷ്യന്‍ . അതെന്തെന്നാല്‍ ആറ്റു നോറ്റ് കാത്തിരുന്ന ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു മധുവിധു കഴിഞു തിരിചെത്തി നാലുമാസം കഴിഞ്ഞപ്പോള്‍ ഭാര്യ പ്രസവിച്ചു .രണ്ട് വര്‍ഷമായ് തോമസ്സ് നാട്ടില്‍ പോയിട്ട് ഒന്ന് വിശ്വസിച്ച പൊണ്‍കുട്ടിയില്‍ നിന്നേറ്റ ചതി മറ്റൊന്ന് സമൂഹത്തിനു മുന്നിലുള്ള നാണക്കേട് ... സത്യത്തില്‍ തോമസിന്റെ നല്ല ജീവിതത്തിനായ് പ്രാര്‍ത്ഥിക്കേണ്ടതായിരുന്നു പ്രക്രിതിയാണ്‍ ദൈവം എന്നു വിശ്വസിക്കുന്ന എനിക്ക് തോമസിനു വേണ്ടി പ്രാര്‍ത്ഥനചെയ്യാന്‍ അല്പം പോലും സങ്കോചവും ഉണ്ടായില്ല പ്രാര്‍ത്ഥിച്ചു പിന്നീടും എന്റെ പ്രാര്‍ത്ഥന വേളകളില്‍ തോമസ്സ് ഒരു സാന്നിദ്ധ്യമായിരുന്നു
കാശ്മീര്‍യാത്രയില്‍ രാംബന്‍ എന്ന സ്ഥലത്ത് തീവ്രവാദം ഭീകരവാദം എന്നിവയെക്കുറിച്ചു ഉള്ള അറിവു വെച്ചു സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ഭയാനകം ആയ ഒരു സ്ഫോടനം സമീപത്തു നടക്കുകയും മുന്ന്പേര്‍ മരിക്കുകയും ചെയ്തിരുന്നു സാധാരണ മനുഷ്യര്‍ക്കു ഇത്തരം സംഭവങ്ങള്‍ക്കു ശേഷം ഭയം ഇരട്ടിക്കുംഎന്തോ എനിക്കൊന്നും തോന്നിയില്ല
മറക്കാനവാത്ത രണ്ട് സ്ത്രീ മുഖങ്ങള്‍ കശ്മീരായാത്രയില്‍ സമ്മാനിച്ചിരുന്നു അതിലൊന്ന് മറ്റൊന്ന്‍ ജമ്മുവിലെ പരേഡ് ഗ്രൗണ്ടിനടുത്തുള്ള അഭയാര്‍ത്ഥിക്യാമ്പില്‍ കണ്ട് മുട്ടിയ അത്യധികം സുന്ദരിയായ ഒരു പെണ്‍കുട്ടിയാണ്‍ ആദ്യകാഴ്ചയില്‍ തന്നെ ആ കുട്ടിയോട് എന്തോ ഒരു ആകര്‍ഷണീയത തോന്നിരുന്നു എം ടിയുടെ കഥകളില്‍ വര്‍ണ്ണിച്ചിട്ടുള്ള കാഷ്മീരി ന്റെ സൗന്ദര്യം മുഴുവന്‍ അവളിലേക്ക് ആവഹിച്ച പോലെ തോന്നിയിരുന്നു പക്ഷേ ആദ്യം മുതല്‍ തന്നെ ആ കുട്ടിയുടെ കണ്ണുകളിലെ തീഷ്‌ണത ഒരു ചോദ്യചിഹ്നം മനസ്സില്‍ കൊരുത്തിരുന്നു ഒരു പതിനാറുവയസ്സുകാരിയുടെ കണ്ണുകളില്‍ തെളിയുന്ന ഒരു കൗതുകങ്ങളും അവളുടെകണ്ണുകളില്‍ തെളിഞ്ഞിരുന്നില്ല . പിന്നീട് അവളുടെ കഥയിലൂടെ കടന്നു പോയപ്പൊഴാണ്‍ ജീവിതവും സ്വപ്നവും ചതഞ്ഞരഞ്ഞു പോയ ഒരു കാഷ്മീരി പനിനീര്‍പ്പൂവിന്റെ കഥ പരിചയപ്പെടേണ്ടിയിരുന്നെന്നു മനസ്സില്‍ തോന്നിയ ആദ്യ ജീവിത കഥ അവളുടെ അച്ചന്‍ ഒരു കാഷ്‌മീരി പണ്ഡിറ്റായിരുന്നു ഗ്രാമത്താലവന്‍ ആപ്പിള്‍തോട്ടങ്ങളുടെ നടുവിലെ അവളുടെ വീട്ടിലേക്ക് ഒരു രാത്രി കടന്നു വന്ന ഭീകരര്‍ അച്ചനെയും സഹോദരനെയും വെടിവെച്ചു കൊന്നു ആ ഗ്രാമത്തിലെ സംഹാരതാണ്ഡവം കഴിഞ്ഞു ഭീകരര്‍ മടങ്ങുമ്പോള്‍ സമനിലതെറ്റിയ ആ കുട്ടി തന്റെ അച്ചന്റെ മ്രിതദേഹത്തിനരുകില്‍ കരയാന്‍ പോലും മറന്നിരുപ്പുണ്ടായിരുന്നു സ്വന്തം അച്ചന്റെ മുന്നില്‍ വെച്ച് കേവലം പന്ത്രണ്ട് വയസ്സുമാത്രം പ്രായമായ അവളെയെയും അതിനൊപ്പം അവളുടെ അമ്മയെയും അമ്മുമ്മയെയ്യും കൂട്ടമാനഭംഗത്തിനിരയാക്കിയിരുന്നു അതിന്റെ നടുക്കത്തില്‍ സമനിലതെറ്റിയ ആ കുട്ടി വര്‍ഷങ്ങളോളം മാനസ്സിക രോഗ ചികിത്സയിലായിരുന്നു സര്വ്വവും നഷ്ടപ്പെട്ട ഒരു കുടുംബം അഭയാര്‍ത്ഥിയായ് മാറി ജമ്മുവിലെത്തിയിട്ട് നാലു വര്‍ഷം കഴിഞ്ഞിരുന്നു ഇനി ഒരു ജീവിതം സ്വപ്നം കാണാനുള്ള ശക്തി അവളിലുണ്ടാകുമോ ? ആ കണ്ണുകളില്‍ തെളിയുന്ന ലോകത്തിനോട്മുഴുവനുള്ള അവഞ്‌ജയും പുച്ഛവും ഇനി എതു ജന്മത്തില്‍ മാറും സ്വപ്നം കാണേണ്ട പ്രായത്തില്‍ ഒരു ദിവസം കൊണ്ട്എല്ലാം തിരിച്ചറിഞ്ഞ
ഒരു പെണ്‍കുട്ടിയുടെ മുഖം കുറെ നാള്‍ മനസ്സിന്റെ താളുകളില്‍ മായതെ നിന്നു അവിടെ നിന്നും നടന്നു പോന്ന എനിക്ക് ഹരിദ്വാറിലെത്തുവാന്‍ മൂന്ന് മാസം വേണ്ടിവന്നു യാത്രയില്‍ ഒരിടത്തു വെച്ച് വെള്ളം ചോദിച്ചപ്പോള്‍ ഒരമ്മ എന്നോട് ചോദിച്ച ഒരു ചോദ്യം പില്‍ക്കാലത്ത് ഞാന്‍ സ്വയം ചോദിക്കാറുണ്ട് ആപ് അപ്നാ ആത്മിയെക്യാ ഹിന്ദുസ്ഥാനി?(നിങ്ങള്‍ നമ്മുടെയാളാണൊ അതൊ ഹിന്ദുസ്ഥാനി(ഇന്ത്യക്കാരന്‍)യൊ
Wednesday, February 6, 2008
Tuesday, February 5, 2008
ദേശാടനം
ദേശാടനം അനിശ്ചിതത്ത്വത്തിലേക്ക് തുഴഞ്ഞു പോകുന്ന ഒരു കൊതുമ്പു വള്ളമാണ്‍. നാം കുറച്ചു ദൂരം തുഴഞ്ഞു പോകിലും പ്രക്രിതി പിന്നെ തുഴയായ് മാറി വള്ളത്തെ നയിക്കും. കാറ്റായും പേമാരിയായും പെരുമഴയായും പൊരിവെയിലായും ഒക്കെ പ്രക്രിതി അമരക്കാരനായ് തോണി നയിക്കുന്നു. ഒഴുക്കിലെ ദ്രിശ്യങ്ങളെ സന്ദര്‍ഭാനുസരണം വീക്ഷിക്കുക എന്നതാണ്‍ ഒരു ദേശാടകന്റെ ധര്‍മ്മം. ജലത്തിലെ തിരകള്‍ /അനുഭവം ഒരു മിഥ്യയാക കൊണ്ട് ബോധത്തിന്റെ കാറ്റ് പകര്‍ന്ന കവിതയാണ്‍ ഓരോ സഞ്ചാരക്കുറിപ്പുകളും.. കാറ്റാണ്‍ തിരയുണ്ടാക്കുന്നത് . തിര മിഥ്യയാണ്‍ ജലമാണ്‍ സത്യം. കാറ്റാണ്‍ തീരമണയ്ക്കുന്നത്. കാറ്റെന്നാല്‍ ഈശ്വരന്റെ മഹിമാവാണ്‍. എല്ലാ ഭൂഖണ്ഡങ്ങളിലും എലാ ജീവജാലങ്ങളിലും നിലകൊള്ളുന്ന ഉന്മ യെന്ന ഈശ്വരദര്‍ശനമാണ്‍ ദേശാടന ത്തിന്റെ ആകെ ത്തുക
ഓരോ ദേശാടകനും ഉള്ളിലൊരു കടലു വഹിക്കുന്നുണ്ട് കടലുപോലെ അനന്തമായ അനുഭവങ്ങള്‍ വരഞ്ഞിട്ട മണ്ണിലൂടെയാണ്‍ യാത്രയും അകത്തും പുറത്തും കടലു വഹിക്കുന്നവര് അകത്തും പുറത്തും കടലുതന്നെ.
കാഴ്ച്ചകള്‍ മിഥ്യയാകുന്നു എല്ലാ ദേശങ്ങളിലും ഒരേ കാഴ്ച്ചതന്നെ ഒരേ ശബ്ദങ്ങള്‍ തന്നെ . ഒരേ സൂര്യനും ഒരേ നിലാവെളിച്ചവും കടലിനെ തേടി പോകുന്ന നദികളും കാറ്റിനു മുത്തം നല്‍ക്കുന്ന പൂക്കളും കവിത കുറിക്കുന്ന കിളികളും ഒക്കെതന്നെ. ദിവസങ്ങളും ഇതിനടയില്‍ ജനിച്ചു മരിക്കുന്നു അതിനൊപ്പം ജനിച്ചു മരിക്കുന്ന മനുഷ്യരും ചിലവ കാലതില്‍ ചിലത് അകാലത്തില്‍ ചിലവ സൗമ്യം ചിലത് ഭയാനകം.... ഒരു ദേശാടകന്‍ സത്യാന്വഷിയാകണമെന്നു യാതൊരു നിര്‍ബന്ധവുമില്ല പക്ഷെ എല്ല സത്യാന്വഷികള്‍ക്കും ദേശാടകന്‍ വഴികട്ടിയാവാറുണ്ട് കാരണം അവന്റെ കാലിലെ ധൂളികള്‍ അസംഖ്യം ദേശത്തിന്റെ അനുഭവക്കുറിപ്പുകളാണ്‍ തഴമ്പ് മണ്ണിന്റെ ചുംബനപാട് പതിഞ്ഞു പതിഞ്ഞു കല്ലച്ചതാണ്‍ വിശപ്പ് ലോകത്തിന്റെ യാഥാര്‍ഥ്യവും. ഭയമില്ലയ്മ മരണത്തോടുള്ള ആദരവും ഇത് ഏതു സത്യാന്വഷിക്കും വഴികാട്ടിയാവുന്ന അനുഭവങ്ങളാണ്
മനുഷ്യര്‍ ദേശാടകരാവുന്നത് സഞ്ചാരിപ്രവിന്റെ ആത്മാവ് സന്നിവേശിക്കുമ്പോഴാവാം യുദ്ധം പകര്‍ന്ന അഭയാര്‍ത്ഥിത്വം വഴിയാകാം അസ്ഥിത്വത്തിന്റെ -ബന്ധങ്ങളുടെ തലമുടിനാരിന്റെ പാലത്തില്‍ നിന്നും താഴെ പതിച്ചതാവാം കാല്പാദങ്ങളാല്‍ ഭൂമിക്കു മുത്തമിട്ട് തീര്‍ക്കാന്‍ കൊതിച്ചാവാം...... നമുക്കറിയാത്ത കാരണങ്ങള്‍ കൊണ്ട് ദേശാടകര്‍ ഉണ്ടാവുന്നു നമുക്കറിയുന്ന കാരണങ്ങള്‍ കൊണ്ട് നാം ദേശാടകരെ നിര്‍ വ്വചിക്കുന്നു.
അറിവു നേടാന്‍ കൊതിച്ചു തുടങ്ങിയ എന്റെയാത്ര അവസനിക്കാത്ത ദേശാടന മായി മാറിയത് ആദ്യ നാളിലൊക്കെ എന്നെ ഒത്തിരി അമ്പരപ്പിച്ചെങ്കിലും ഇന്നെന്റെ അനുഭവങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷം തോന്നുന്നു ......സഹയാത്രികരായ് കൂടെകിട്ടിയവരെയും ഒരിക്കല്‍ ഒരു വേളമാത്രം കണ്ട്മുട്ടിയവരെയും ഗുഹകളുടെ സാന്ദ്ര മൗനത്തിലുറച്ചു പോയവരും സഞ്ചാരതില്‍ ആത്മാവു കണ്ടെത്തുന്നവരുമായ നൂറുകണക്കിനു ദേശാടകരെ കണ്ട്മുട്ടി അതില്‍ ഒര്‍മ്മ ഞരമ്പിന്റെ എഴുന്നു നില്‍ക്കുന്ന കള്ളികളീലൂടെ ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍.. കടലിലേക്കല്ല കവിത ഒളിപ്പിച്ച കണ്ണുകളിലേക്ക് . കരകളിലേക്കല്ല കാലില്‍ പതിഞ്ഞ കാഴ്ചത്തമ്പിലേക്ക്
ഈ കഥകളെക്കാളും രസകരവും ഉദ്യോഗജനിതവുമായ ഒത്തിരി അനുഭവങ്ങളിലൂടെ കടന്നു പോയ ഒത്തിരി സഞ്ചാരികളെ നിങ്ങള്‍ക്കെന്നപോലെ എനിക്കും അറിയാം പക്ഷേ ഈ യാത്രികര്‍ ആരും തിരിച്ചെത്തുവാന്‍ ഒരു ലക്ഷ്യവും കാത്തിരിക്കുന്ന വീട്ടുകാരും ബന്ധുജനങ്ങളും ഇല്ലാത്തവരാണ്‍
വഴി തന്നെ വീടും വിശപ്പും ദാഹവുമൊക്കെ കൂട്ടുകാരാക്കിയവര്‍ മരിച്ചാലും ജീവിച്ചാലും ആര്‍ക്കും നൊമ്പരമാവാത്തവര്‍ വാര്‍ത്തകളില്ലാതെ വാര്‍ത്തകളാവതെ വാര്‍ത്തകളറിയാതെ സഞ്ചരിച്ചവര്‍ സഞ്ചരിച്ചുകൊണ്ടെയിരിക്കുന്നവര്‍

Subscribe to:
Posts (Atom)