Tuesday, February 5, 2008

ദേശാടനം

ദേശാടനം അനിശ്ചിതത്ത്വത്തിലേക്ക് തുഴഞ്ഞു പോകുന്ന ഒരു കൊതുമ്പു വള്ളമാണ്‍. നാം കുറച്ചു ദൂരം തുഴഞ്ഞു പോകിലും പ്രക്രിതി പിന്നെ തുഴയായ് മാറി വള്ളത്തെ നയിക്കും. കാറ്റായും പേമാരിയായും പെരുമഴയായും പൊരിവെയിലായും ഒക്കെ പ്രക്രിതി അമരക്കാരനായ് തോണി നയിക്കുന്നു. ഒഴുക്കിലെ ദ്രിശ്യങ്ങളെ സന്ദര്‍ഭാനുസരണം വീക്ഷിക്കുക എന്നതാണ്‍ ഒരു ദേശാടകന്റെ ധര്‍മ്മം. ജലത്തിലെ തിരകള്‍ /അനുഭവം ഒരു മിഥ്യയാക കൊണ്ട് ബോധത്തിന്റെ കാറ്റ് പകര്‍ന്ന കവിതയാണ്‍ ഓരോ സഞ്ചാരക്കുറിപ്പുകളും.. കാറ്റാണ്‍ തിരയുണ്ടാക്കുന്നത് . തിര മിഥ്യയാണ്‍ ജലമാണ്‍ സത്യം. കാറ്റാണ്‍ തീരമണയ്ക്കുന്നത്. കാറ്റെന്നാല്‍ ഈശ്വരന്റെ മഹിമാവാണ്‍. എല്ലാ ഭൂഖണ്ഡങ്ങളിലും എലാ ജീവജാലങ്ങളിലും നിലകൊള്ളുന്ന ഉന്മ യെന്ന ഈശ്വരദര്‍ശനമാണ്‍ ദേശാടന ത്തിന്റെ ആകെ ത്തുക
ഓരോ ദേശാടകനും ഉള്ളിലൊരു കടലു വഹിക്കുന്നുണ്ട് കടലുപോലെ അനന്തമായ അനുഭവങ്ങള്‍ വരഞ്ഞിട്ട മണ്ണിലൂടെയാണ്‍ യാത്രയും അകത്തും പുറത്തും കടലു വഹിക്കുന്നവര് അകത്തും പുറത്തും കടലുതന്നെ.
കാഴ്ച്ചകള്‍ മിഥ്യയാകുന്നു എല്ലാ ദേശങ്ങളിലും ഒരേ കാഴ്ച്ചതന്നെ ഒരേ ശബ്ദങ്ങള്‍ തന്നെ . ഒരേ സൂര്യനും ഒരേ നിലാവെളിച്ചവും കടലിനെ തേടി പോകുന്ന നദികളും കാറ്റിനു മുത്തം നല്‍ക്കുന്ന പൂക്കളും കവിത കുറിക്കുന്ന കിളികളും ഒക്കെതന്നെ. ദിവസങ്ങളും ഇതിനടയില്‍ ജനിച്ചു മരിക്കുന്നു അതിനൊപ്പം ജനിച്ചു മരിക്കുന്ന മനുഷ്യരും ചിലവ കാലതില്‍ ചിലത് അകാലത്തില്‍ ചിലവ സൗമ്യം ചിലത് ഭയാനകം.... ഒരു ദേശാടകന്‍ സത്യാന്വഷിയാകണമെന്നു യാതൊരു നിര്‍ബന്ധവുമില്ല പക്ഷെ എല്ല സത്യാന്വഷികള്‍ക്കും ദേശാടകന്‍ വഴികട്ടിയാവാറുണ്ട് കാരണം അവന്റെ കാലിലെ ധൂളികള്‍ അസംഖ്യം ദേശത്തിന്റെ അനുഭവക്കുറിപ്പുകളാണ്‍ തഴമ്പ് മണ്ണിന്റെ ചുംബനപാട് പതിഞ്ഞു പതിഞ്ഞു കല്ലച്ചതാണ്‍ വിശപ്പ് ലോകത്തിന്റെ യാഥാര്‍ഥ്യവും. ഭയമില്ലയ്മ മരണത്തോടുള്ള ആദരവും ഇത് ഏതു സത്യാന്വഷിക്കും വഴികാട്ടിയാവുന്ന അനുഭവങ്ങളാണ്
മനുഷ്യര്‍ ദേശാടകരാവുന്നത് സഞ്ചാരിപ്രവിന്റെ ആത്മാവ് സന്നിവേശിക്കുമ്പോഴാവാം യുദ്ധം പകര്‍ന്ന അഭയാര്‍ത്ഥിത്വം വഴിയാകാം അസ്ഥിത്വത്തിന്റെ -ബന്ധങ്ങളുടെ തലമുടിനാരിന്റെ പാലത്തില്‍ നിന്നും താഴെ പതിച്ചതാവാം കാല്പാദങ്ങളാല്‍ ഭൂമിക്കു മുത്തമിട്ട് തീര്‍ക്കാന്‍ കൊതിച്ചാവാം...... നമുക്കറിയാത്ത കാരണങ്ങള്‍ കൊണ്ട് ദേശാടകര്‍ ഉണ്ടാവുന്നു നമുക്കറിയുന്ന കാരണങ്ങള്‍ കൊണ്ട് നാം ദേശാടകരെ നിര്‍ വ്വചിക്കുന്നു.
അറിവു നേടാന്‍ കൊതിച്ചു തുടങ്ങിയ എന്റെയാത്ര അവസനിക്കാത്ത ദേശാടന മായി മാറിയത് ആദ്യ നാളിലൊക്കെ എന്നെ ഒത്തിരി അമ്പരപ്പിച്ചെങ്കിലും ഇന്നെന്റെ അനുഭവങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷം തോന്നുന്നു ......സഹയാത്രികരായ് കൂടെകിട്ടിയവരെയും ഒരിക്കല്‍ ഒരു വേളമാത്രം കണ്ട്മുട്ടിയവരെയും ഗുഹകളുടെ സാന്ദ്ര മൗനത്തിലുറച്ചു പോയവരും സഞ്ചാരതില്‍ ആത്മാവു കണ്ടെത്തുന്നവരുമായ നൂറുകണക്കിനു ദേശാടകരെ കണ്ട്മുട്ടി അതില്‍ ഒര്‍മ്മ ഞരമ്പിന്റെ എഴുന്നു നില്‍ക്കുന്ന കള്ളികളീലൂടെ ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍.. കടലിലേക്കല്ല കവിത ഒളിപ്പിച്ച കണ്ണുകളിലേക്ക് . കരകളിലേക്കല്ല കാലില്‍ പതിഞ്ഞ കാഴ്ചത്തമ്പിലേക്ക്
ഈ കഥകളെക്കാളും രസകരവും ഉദ്യോഗജനിതവുമായ ഒത്തിരി അനുഭവങ്ങളിലൂടെ കടന്നു പോയ ഒത്തിരി സഞ്ചാരികളെ നിങ്ങള്‍ക്കെന്നപോലെ എനിക്കും അറിയാം പക്ഷേ ഈ യാത്രികര്‍ ആരും തിരിച്ചെത്തുവാന്‍ ഒരു ലക്ഷ്യവും കാത്തിരിക്കുന്ന വീട്ടുകാരും ബന്ധുജനങ്ങളും ഇല്ലാത്തവരാണ്‍
വഴി തന്നെ വീടും വിശപ്പും ദാഹവുമൊക്കെ കൂട്ടുകാരാക്കിയവര്‍ മരിച്ചാലും ജീവിച്ചാലും ആര്‍ക്കും നൊമ്പരമാവാത്തവര്‍ വാര്‍ത്തകളില്ലാതെ വാര്‍ത്തകളാവതെ വാര്‍ത്തകളറിയാതെ സഞ്ചരിച്ചവര്‍ സഞ്ചരിച്ചുകൊണ്ടെയിരിക്കുന്നവര്‍

1 comment:

മാണിക്യം said...

പത്ത് മഹത്‌ഗ്രന്ഥം വായിക്കുന്ന അറിവ്
ഒരു യാത്രയില്‍ നിന്ന് നമുക്ക് ലഭിക്കുന്നു,
സര്‍വകലാശാലയ്ക്ക് നല്‍കാന്‍ കഴിയാത്തത്ര അനുഭവം യത്രയില്‍ നിന്ന് കിട്ടും യാത്ര ചെയ്യുവാന്‍‌ സാധിക്കുക എന്നത് ഭാഗ്യമാണ്.
വീണ്ടും വീണ്ടും ചോദിച്ചൂ പോകും
आप अपना आत्मी ये क्या हिंदुस्थानी??